പൊലീസില്‍ അഴിച്ചുപണി; അനൂപ് ജോണ്‍ കുരുവിള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍, യതീഷ് ചന്ദ്ര കണ്ണൂര്‍ എസ്പി

കേരളാ പൊലീസില്‍ വീണ്ടും അഴിച്ചുപണി. ജില്ലാപൊലീസ് മേധാവിമാരെ മാറ്റി. ഡിഐജി അനൂപ് ജോണ്‍ കുരുവിളയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്ത് നിയമിച്ചു. ഡിഐജി നീരജ് കുമാര്‍ ഗുപ്തയെ പൊലീസ് അക്കാദമിയില്‍ നിയമിച്ചു.

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ കണ്ണൂര്‍ എസ്പിയായി നിയമിച്ചു. ആര്‍. ആദിത്യയാണ് പുതിയ തൃശൂര്‍ കമ്മീഷണര്‍. കണ്ണൂര്‍ എസ്പിയായ പ്രതീഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു. ടി നാരായണനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറാക്കി.

പി കെ മധുവാണ് പുതിയ ഇടുക്കി എസ്പി. ആര്‍. കറുപ്പസ്വാമി തിരുവനന്തപുരം സിറ്റി ഡി.സി.പി. സക്കറിയ ജോര്‍ജ് വിമണ്‍സ് സെല്‍ എസ്പി. ആര്‍. സുകേശനാണ് പുതിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി. വി എം മുഹമ്മദ് റഫീക്കിനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയായും നിയമിച്ചു.