വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം

ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടിക്ക് എത്തിയപ്പോള്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി ഷീജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.