വനിത മാധ്യമ പ്രവർത്തകർക്കു നേരെ സെെബർ ആക്രമണവുമായി സി.പി.എം അനുഭാവികൾ; വിമർശനം എന്നാൽ വ്യക്തിപരമായി അവഹേളിക്കലല്ലെന്ന് മാധ്യമ പ്രവർത്തകർ

കേരളത്തിലെ പ്രമുഖ വാർത്താചാനലുകളിലെ വനിത മാധ്യമ പ്രവർത്തകർക്കു നേരെ സെെബർ ആക്രമണം. മുഖ്യധാര ദൃശ്യ മാധ്യമങ്ങളായ ഏഷ്യാനെറ്റ് നൃൂസിലെയും മനോരമ നൃൂസിലെയും വനിത അവതാരകർക്കു നേരെയാണ് സെെബർ ആക്രമണം. സമൂഹ മാധ്യമങ്ങളില് വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.

മനോരമ നൃൂസ് ചാനലിലെ അവതാരക നിഷ പുരുഷോത്തമനെതിരെയും ഏഷ്യാനെറ്റ് നൃൂസ് ചാനലിലെ അവതാരക പ്രജുല കമലേഷിനെതിരെയുമാണ് അധിക്ഷേപ പരാമർശങ്ങളും ആക്രമണങ്ങളുമായി ഒരു കൂട്ടം രംഗത്തെത്തിയിരിക്കുന്നത്.

സിപിഎമ്മിനെ അനുകൂലിക്കുന്ന സൈബർ ഗുണ്ടകളാണ് ഇതിന് പിന്നില്‍. ഇതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ അടക്കം രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരിക്കുകയാണ്.

ഏഷ്യാനെറ്റിലെ കെ. ജി കമലേഷിനേയും മനോരമ ന്യൂസിലെ നിഷ പുരുഷോത്തമനേയും അശ്ലീല പരാമർശങ്ങൾ കൊണ്ട് അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സിപിഎമ്മിനെ അനുകൂലിക്കുന്ന സൈബർ ഗുണ്ടകൾ ഇടുന്നതെന്ന് സ്ക്രീൻഷോട്ടുകൾ സഹിതം ഏഷ്യാനെറ്റ് ഓൺലൈനിലെ നിഷാന്ത് മാവിലവീട്ടിൽ ചൂണ്ടിക്കാട്ടി.

https://www.facebook.com/nishanth.mavilaveetil/posts/3248398658561132

മാധ്യമവിമർശനം എന്നാൽ മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കലല്ല. ചോദ്യങ്ങളിലും, അവതരണത്തിലും വിമർശനമാകാം, വ്യക്തികളെ വൃത്തികേടുകളും തെറിയും വിളിച്ചുപറഞ്ഞ് അവഹേളിക്കുന്നത് അസഹിഷ്ണുതയാണ്, ബുള്ളിയിംഗാണ്, നിന്ദ്യമാണ് – ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

https://www.facebook.com/sindhu.sindhusooryakumar/posts/10159992980199027