വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റിലെ താമസിക്കുമ്പോഴാണ് കാട്ടാന അക്രമിച്ചത്.

യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മേപ്പാടി മേഖലയിലുള്ള റിസോര്‍ട്ടുകള്‍ സഞ്ചാരികള്‍ക്ക് ടെന്റുകളില്‍ താമസ സൗകര്യമൊരുക്കുന്നത് പതിവാണ്.