യുവതി വീട്ടിൽ തീകൊളുത്തി മരിച്ച നിലയില്‍; സംഭവം മക്കൾ ട്യൂഷനു പോയ സമയത്ത്

പുനലൂർ മഞ്ഞമൺകാലയിൽ യുവതിയെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ലിജി ജോണാണ് (34) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മക്കൾ ട്യൂഷനു പോയ സമയത്തായിരുന്നതിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു.

പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു ലിജി. ലിജിയുടെ ഭർത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്സാണ്. പുനലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരുടെ വിശദമായ മൊഴിയെടുക്കുമെന്നു പൊലീസ് അറിയിച്ചു.

ഇന്ന് പോസ്റ്റ്മോർട്ടം നടക്കും.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.