ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍; ആത്മഹത്യ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെതുടർന്നെന്ന് യുവതിയുടെ കുടുംബം

കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പാണലത്താണ് സംഭവം. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. വിദ്യാനഗര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. നാളെ ഇരുവരുടെയും വിവാഹത്തിന്റെ ഒന്നാം വാര്‍ഷികമാണ്.

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ചപ്പോള്‍ ‘നീ ഇതിനെല്ലാം അനുഭവിക്കുമെന്ന് പറഞ്ഞ്’ ഭര്‍തൃവീട്ടുകാര്‍ മാറി നിന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Read more