സിവിക് ചന്ദ്രനെ് എതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവതി

സാംസ്‌കാരിക പ്രവര്‍ത്തകനായ സിവിക്ക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകൂടിയായ ഒരു യുവ കവയിത്രിയുടേതാണ് പരാതി. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്‌നേഹ വാത്സല്യങ്ങളാല്‍ ചേര്‍ത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിര്‍ബന്ധിച്ച ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് ഇത്തരക്കാരുടെ രീതി എന്നാണ് യുവതി വിമര്‍ശനം ഉന്നയിക്കുന്നത്.

സിവിക്ക് എഡിറ്ററായ പാഠഭേദം മാസികയുടെ റീഡേഴസ് എഡിറ്റര്‍ എന്ന സ്ഥാനവും തനിക്ക് വേണ്ടെന്ന് യുവതി അറിയിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ പാഠഭേദം മറ്റൊരു റീഡേഴ്‌സ് എഡിറ്ററായി തെരഞ്ഞെടുത്ത, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടിയും ആ സ്ഥാനം വേണ്ടെന്ന് അറിയിച്ചുണ്ട്.

സിവിക്ക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്‌സ്ആപ്പ് ഗൂപ്പില്‍ അംഗമായിരുന്ന യുവതിയാണ് അതേ ഗ്രൂപ്പില്‍ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. സിവിക്ക് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തിനായി പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

Read more

‘നിലാനടത്തം’ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്നെയാണ്, ഇതു സംബന്ധിച്ച് യുവതി കുറിപ്പിട്ടത്. ഇതോടെ ഈ ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്മിന്മാര്‍ ചെയ്തത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറയുന്നു. പരസ്പര സമ്മതമില്ലാതെ താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.