മന്ത്രവാദ ചികിത്സ; കോഴിക്കോട് യുവതി മരിച്ചു, ഭർത്താവ് ചികിത്സ നിഷേധിച്ചെന്ന് പരാതി

മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണത്തെ പറ്റിയാണ് പരാതി. യുവതിയുടെ ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചെന്നും ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍വച്ചാണെന്നാണ് യുവതി മരിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസ് ഇടപെട്ട് നൂർജഹാൻ്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.