മരുന്നു വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് അറസ്റ്റില്‍

മരുന്നു വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ട ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം.

മരുന്നു വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ട എന്നോട് കയര്‍ത്ത ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി.

മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ രണ്ട് മക്കളെയും യുവതിയില്‍ നിന്ന് അകറ്റിയിരിക്കുകയാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പാര്‍ലിമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡിഎസ്പി രാജേഷ് സിംഗ് പറഞ്ഞു.