സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ്‌ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

നാളെയും ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ്‌ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചിട്ടുണ്ട്.

Latest Stories

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം, തൃപ്രയാറ് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്; മുഖ്യമന്ത്രിക്കായി കോൺഗ്രസ് നേതാവിന്‍റെ ശയനപ്രദക്ഷിണവും

'കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചു'; അൻസിബയ്ക്ക് പിന്നാലെ ടിനി ടോമിനെതിരെ ആരോപണവുമായി നീന കുറുപ്പ്

‘അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ല, ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’; രത്തൻ യു ഖേൽക്കറുടെ നിയമനത്തിൽ കെ സി വേണുഗോപാൽ

'ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്'; ടിനി ടോം

'പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു, മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് അതിജീവിത

കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും; സർക്കാർ പദ്ധതിയാണ്, ആശങ്ക വേണ്ട: സി.പി. ജോൺ

'ജിഹാദി എന്ന് ഞാൻ വിളിച്ചിട്ടില്ല; നന്നായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ​ഗൂഢാലോചന നടക്കുന്നുണ്ട് : ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം

ഡൽഹിയിലെത്തി മുതിർന്ന നേതാക്കളെ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

'6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയം, പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു'; ഗിവർഗീസ് മാർ കൂറിലോസ്