കോൺ​ഗ്രസിൽ നിന്ന് സർസംഘ ചാലകിനെ ആവശ്യമില്ല; കോടിയേരിക്ക് കെ. സുരേന്ദ്രന്റെ മറുപടി

സ്വർണക്കടത്ത് കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കോടിയേരി ആർ.എസ്.എസ് ബന്ധം പറഞ്ഞ പരിശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

അഴിമതികളുടെയും പ്രഭവ കേന്ദ്രം സിപിഎം നേതാക്കളാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരിച്ചു വിടാനാണ് കോടിയേരിയുടെ ശ്രമം. ഞങ്ങൾക്ക് പുതിയ സർസംഘ ചാലകിന്റെ ആവശ്യമൊന്നുമില്ലെന്ന് കോടിയേരിയോട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നെന്ന് സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസിൽ നിന്ന് ഒരു സർസംഘ ചാലകിനെയോ സംഘചാലകിനെയോ ഞങ്ങൾക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രൻ പിള്ളയുടേയോ പൂർവകാലവും ഞങ്ങൾക്ക് ബാധകമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തിൽ വീഡിയോ കോൺഫറൻസ് മുഖേനെ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എംപി വീഡിയോ കോൺഫറൻസിലൂടെ ഉപവാസം ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റിയുടെ വെർച്വൽ റാലിയും നടക്കും