തൃശൂരിന്റെ കാര്യത്തില്‍ ആശങ്കയെന്ന് ടി. എന്‍ പ്രതാപന്‍; നെഗറ്റീവ് വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും സ്ഥാനാര്‍ത്ഥി

Advertisement

തൃശൂരില്‍ വിജയിക്കുന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി. എന്‍ പ്രതാപന്‍. കെ പി സിസി നേതൃയോഗത്തിലാണ് പ്രതാപന്‍ ആശങ്കയറിയിച്ചത്.

സുരേഷ് ഗോപിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്നും ഹിന്ദു വോട്ടുകള്‍ ബി ജെ പിയ്ക്ക് പോയിട്ടുണ്ടാകാമെന്നും പ്രതാപന്‍ യോഗത്തില്‍ വ്യക്തമാക്കി. തൃശൂരില്‍ അപ്രതീക്ഷത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാം. മണ്ഡലത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തനം ശക്തമായിരുന്നു.

ഇക്കാരണങ്ങള്‍ കൊണ്ട് മണ്ഡലത്തില്‍ നെഗറ്റീവ് വാര്‍ത്തകള്‍ക്കും സാധ്യതയുണ്ടെന്നും പ്രതാപന്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ യിലെ സി എന്‍ ജയദേവന്‍ ജയിച്ച മണ്ഡലത്തില്‍ ഇക്കുറി ഇടത് സ്ഥാാര്‍ത്ഥിയായി മത്സരിക്കുന്നത് രാജാജി മാത്യു തോമസാണ്.