ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രം കേരളത്തിലേക്ക് പ്രവേശനം; വാളയാറിൽ നാളെ മുതൽ പരിശോധന

കോവിഡ് രോ​ഗവ്യാപനം അതിതീവ്രമായതോടെ അതിർത്തിയിൽ വാളയാർ അതിർത്തിയിൽ നാളെ മുതൽ കേരളവും പരിശോധന തുടങ്ങും.

ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

രാജ്യത്തിന് പുറത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയതിന് പിന്നാലെയാണ് അതിർത്തിയിൽ പരിശോധന തുടങ്ങാൻ തീരുമാനിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ആർടിപിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. 48 മണിക്കൂർ മുമ്പോ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം