മാനസിക വൈകല്യമുള്ള സത്രീയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു; മനുഷ്യത്വമില്ലാത്ത ക്രൂരത വൈപ്പിനില്‍

മാനസിക വൈകല്യമുള്ള സത്രീയെ അയല്‍വാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. എറണാകുളം വൈപ്പിന്‍ സ്വദേശിയെയാണ് സത്രീകള്‍ കൂട്ടമായി അതിമാരകമായി മര്‍ദ്ദിച്ച് അവശയാക്കിയത്.

ആളുകള്‍ നോക്കിനില്‍ക്കെയാണ് ഈ ക്രൂരത അരങ്ങേറിയത്. മാനസിക വൈകല്യമുള്ള സ്ത്രീ ഉപദ്രവിക്കുന്നു എന്ന ആരോപണത്തിലാണ് മര്‍ദ്ദനം അരങ്ങേറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് മുനമ്പം പോലീസ് കേസെടുത്തിട്ടുള്ളത്. മര്‍ദ്ദനമേറ്റ് നിലത്തുവീണ ഇവരുടെ കാലില്‍ ചട്ടുകം പഴുപ്പിച്ചു പൊള്ളിക്കുന്നതും ദ്യശ്യങ്ങളില്‍ കാണാം. പതിനാലുകാരിയായ ഇവരുടെ മകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

https://www.facebook.com/PeopleTelevision/videos/1441600032632066/