തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിറ്റിംഗ് വാർഡെന്ന് ഓർക്കാതെ ബി.ജെ.പി മെമ്പർക്കെതിരെ രൂക്ഷ വിമർശനവുമായി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്.
വി.വി രാജേഷ് മത്സരിക്കുന്ന പൂജപ്പുര വാർഡിലെ മുൻ മെമ്പർക്കെതിരെയാണ് വിമർശനം. എന്നാൽ കഴിഞ്ഞ വർഷവും വാർഡ് ബി.ജെ.പിക്കായിരുന്നത് രാജേഷ് മറന്നു പോയി.
ഇതോടെ സോഷ്യൽ മീഡയിൽ രാജേഷിന്റെ പ്രസംഗം ചർച്ചയായി മാറി. പ്രചാരണത്തിനിടെ ബൂത്തിലെ വീട്ടമ്മമാർ നിരവധി പരാതി പറഞ്ഞു.
മഴ പെയ്താൽ ഡ്രെയിനേജിലെ മാലിന്യം വീട്ടിലേക്ക് എത്തുന്നു തുടങ്ങിയ വിമർശനങ്ങളാണ് രാജേഷ് പറഞ്ഞത്.
എന്നാൽ വി.വി രാജേഷിന് നാക്കുപിഴ സംഭവിച്ചതാണെന്ന വാദമാണ് ബിജെപി പ്രവർത്തകർ പറയുന്നത്.
Read more
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ ജില്ലാ അദ്ധ്യക്ഷനായ വി.വി രാജേഷിനെ കളത്തിലിറക്കി വൻ മുന്നേറ്റ മുണ്ടാക്കാനാണ് ബി.ജെ.പി തീരുമാനം.