തൃത്താലയില്‍ വിടി ബല്‍റാം എംഎല്‍എക്ക് നേരെ കയ്യേറ്റശ്രമം; വാഹനത്തിന് നേരെ കല്ലേറും ചീമുട്ടയേറും

വിടി ബല്‍റാം എംഎല്‍എക്ക് നേരെ സിപിഐഎം പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ വെച്ചാണ് സംഭവം. എംഎല്‍എയുടെ വാഹനത്തിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലേറും ചീമുട്ടയേറും നടത്തി.

കൂറ്റനാട് പൊതുപരിപാടി നടക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സിപിഐഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. സ്ഥത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ബല്‍റാമിനെതിരെ പ്രതിഷേധം ഉണ്ടാവാന്‍ ഇടയുണ്ടെന്നും പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും പോലീസ് ആവശ്യപ്പെ്ട്ടിരുന്നു. ഈ ആവശ്യം നിരാകരിച്ചാണ് എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.