കള്ളനെ കാവലേല്‍പിച്ചു, യോജിപ്പില്ലായ്മ കൂട്ടത്തോല്‍വിയിലേക്ക് നയിച്ചു: വി.എസ്

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ രാജ്യത്തില്‍ കള്ളനെ കാവലേല്‍പിക്കുന്നു സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ യോജിപ്പില്ലായ്മയാണ് വന്‍ പരാജയത്തിലേക്ക് നയിച്ചതെന്നും വി.എസ് വിലയിരുത്തുന്നു.

കേരളത്തില്‍ ബിജെപി പരാജയപ്പെട്ടത് ആശ്വാസകരമാണെങ്കിലും ഇടതുപക്ഷത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടത് എങ്ങിനെയെന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വി.എസ് പറയുന്നു.

വിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണ്. കള്ളനെ കാവലേല്‍പ്പിക്കുക എന്നൊക്കെ പറയുന്നതു പോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്.
മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന യോജിപ്പില്ലായ്മയും ഉള്‍പ്പോരുമെല്ലാം ഈ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചു എന്ന് സാമാന്യമായി അനുമാനിക്കാം.
കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണ്. അതോടൊപ്പം, ഇടതുപക്ഷത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങിനെ എന്ന കാര്യത്തില്‍ പുനര്‍വിചിനന്തനം നടത്തേണ്ടതുണ്ട്. പറ്റിയ തെറ്റുകള്‍ പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞു.
തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശരാവേണ്ട കാര്യമില്ല. ഒരു ജനവിധിയും ശാശ്വതമല്ല. ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളെ പുറത്തു നിര്‍ത്താതെ, കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തു നിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയം.”

https://www.facebook.com/OfficialVSpage/posts/2177542859223208?__xts__[0]=68.ARD1pC_MdDzeJ4bvua9bpd4hLt2uxrHqYBgCZ5Pa7N55TjMFWAMUbRCfqcTYtu6KdCco7gkWHSQ1XG_QtEFSDBzU9JC0cGbt-D2LOhuvB3iIb25KI6_idZaM4I3Kt6-o-_UKAy1syTrmFqGSMeFwqCz-QhBePv4qZFnqy2-eOI1xaKTB8_RXrBoBIoGy4JZ9DWFM6jfYC_QRLaoxyjiOsRCv8gfX1RUNK7SQSdsIzBfyvwPFZgKq2xg0CT737QdTmBQ99-a_Je1rKu8B0hyG-e9rHEZCwHhPSM1cm5SxfhujqXflaNeh6sABv_-B_JG_tjE3FQb1PjG_DXMk1-Opx1IpyCiM3rmcxsHV9vDZVZRBrR9TG8ZI9Lk&__tn__=-R