സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗറെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിനാണ് ്പിടിയിലായത്.

പ്രതി കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മട്ടാഞ്ചേരി എക്സൈസിന്റെ നടപടി. ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘം ഇയാളുടെ പക്കല്‍നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും  ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.