അന്വേഷണത്തോടു സഹകരിക്കും; ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയെന്ന് ഇബ്രാഹിംകുഞ്ഞ്

വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയെന്ന് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്. വീഴ്ചയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തോട് സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിനുശേഷം ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞിന് അറിവുണ്ടായിരുന്നോയെന്ന് പരിശോധിക്കുകയായിരുന്നു വിജിലന്‍സിന്റെ ലക്ഷ്യം.

Read more

കൊച്ചിയിലെ വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ടുമണി വരെ നീണ്ടു.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍.ബി.ഡി.സി.കെ, കിറ്റ്‌കോ എന്നിവയിലെ ഉദ്യോഗസ്ഥരെയും നിര്‍മ്മാണ കമ്പനി അധികൃതരെയും പലവട്ടം ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുന്‍മന്ത്രിയെ ചോദ്യം ചെയ്തത്.