വി.ജെ.ടി ഹാള്‍ അയ്യങ്കാളി ഹാളെന്ന് നാമകരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തെ പ്രശസ്തമായ വി.ജെ.ടി ഹാളിന് (വിക്‌ടോറിയ ജൂബിലി ടൗണ്‍ഹാള്‍) അയ്യങ്കാളിയുടെ പേര് നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി. കേരള ദളിത് ഫെഡറേഷന്‍ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനിടെയാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്രഖ്യാപനം നടത്തിയത്.

വി.ജെ.ടി ഹാളിലായിരുന്നു ശ്രീമൂലം പ്രജാസഭ സമ്മേളിച്ചിരുന്നത്. ഈ ഹാളില്‍ നിന്നു കൊണ്ടാണ് ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി അയ്യങ്കാളി ശബ്ദമുയര്‍ത്തിയതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ നിരവധി ഇടപെടലുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അയ്യങ്കാളിയുടെ പേര് വി.ജെ.ടി ഹാളിന് നല്‍കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്.