വിഴിഞ്ഞത്ത് കാണാതായ നാല് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാലു പേര്‍ തിരിച്ചെത്തി. മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ തന്നെയാണ് ഇവര്‍ തിരിച്ച്
തിരിച്ച് തീരത്തെത്തിയത്. യേശുദാസന്‍, ആന്റണി, ലൂയിസ്, ബെന്നി എന്നിവരാണ് ബുധനാഴ്ച കടലില്‍ പോയത്. ഇവര്‍ വ്യാഴാഴ്ചയോടെ തിരിച്ചെത്തേണ്ടതായിരുന്നു.വെള്ളിയാഴ്ചയും എത്തിച്ചേരാത്തതിനേത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. അതേസമയം അധികൃതര്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു.നാല് പേരും സുരക്ഷിതരായാണ് തിരിച്ചെത്തിയത്. ഇവര്‍ ക്ഷീണിതരാണ്.

രാവിലെ മുതല്‍ കോസ്റ്റ്  ഗാര്‍ഡിന്റെ ഹെലികോപ്റ്ററും ഡോണിയര്‍ വിമാനങ്ങളും തിരച്ചില്‍ നടത്തിയിരുന്നു. ഒപ്പം പത്ത് വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങി. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്.