"മാണിക്ക് എതിരായ ബാർ കോഴക്കേസ് എഴുതിത്തള്ളാൻ നിർദ്ദേശിച്ചിട്ടില്ല": വിൻസൻ എം. പോള്‍

കെ. എം മാണിക്കെതിരായ ബാർ കോഴക്കേസ് എഴുതി തള്ളാൻ താൻ നിർദ്ദേശിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോള്‍. തൻറെ മുന്നിലെത്തിയ അന്വേഷണ റിപ്പോർട്ടിൽ മാണിക്കെതിരെ തെളിവുകളുണ്ടായിരുന്നില്ലെന്നും വിൻസൻ പോള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ബിജു രമേശ് നൽകിയ ശബ്ദരേഖ എഡിറ്റ് ചെയ്തതായിരുന്നു. താൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഏറെ വേദനിപ്പിച്ചെന്നും വിൻസൻ എം പോള്‍ പറഞ്ഞു.

Read more

ബാർ കോഴക്കേസിൽ കെഎം മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയപ്പോഴാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും വിൻസൻ പോള്‍ വിരമിക്കുന്നത്. സർവ്വീസ് ജീവിതം ബാക്കി നിൽക്കെ അവധിയെടുക്കുകയായിരുന്നു. കെ ബാബുവിനും രമേശ് ചെന്നിത്തലക്കുമെതിരായ വെളിപ്പെടുത്തലുകളിലെ അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്നും ഇപ്പോള്‍ ആ കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ കുറിച്ചും ഒന്നും പറയാനില്ലെന്നും വിൻസൻ എം പോള്‍ പറഞ്ഞു.