22 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നീതി; പൊലീസ് ഉദ്യോഗസ്ഥയ്ക്കുമുന്നില്‍ മുട്ടുമടക്കി രാഷട്ര ദീപിക

22 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ രാഷട്ര ദീപിക ദിനപത്രം വിനയയ്ക്ക് മുന്നില്‍ മുട്ടുമടക്കി. 1995 ല്‍ വയനാട്ടിലെ തിരുനെല്ലി അപ്പപാറ ചാരായ ഷാപ്പിനെതിരെ പ്രദേശ വാസികള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് നിര്‍ബന്ധരാകുകയും ചെയ്തു. അറസ്റ്റു ചെയ്ത 120 അംഗങ്ങളില്‍ 14 പേര്‍ മൈനര്‍മാരായിരുന്നു. മേജറായ എല്ലാവര്‍ക്കും മാനന്തവാടി കോടതി ജാമ്യം അനുവദിച്ചു.ശേഷിച്ച 14 കുട്ടികളെ കല്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കാന്‍ ജെഎഫ്‌സിഎം കോടതി നിര്‍ദ്ദേശിച്ചു. കുട്ടികളുടെ കാര്യങ്ങള്‍ വിനയയേയും ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ മോഹന്‍ദാസിനെയും ഏല്‍പ്പിച്ച് മറ്റു പൊലീസുകാര്‍ സ്ഥലം വിട്ടിരുന്നു.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ പിറ്റേ ദിവസം ഇറങ്ങിയ രാഷട്രദീപിക, കുട്ടികളെ അനധികൃതമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു എന്ന വാര്‍ത്ത നല്‍കി. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വകുപ്പു തല അന്വേഷണം നടക്കുകയും ഇരുവരെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് വിനിയ രാഷട്രദീപികയ്‌ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങിയത്. ഒടുവില്‍ ഹൈക്കോടതി 75000 രൂപ നഷട്പരിഹാരം നല്‍കാന്‍ വിധിക്കുകയും ചെയ്തു. വിനയ തന്നെയാണ് ഈ വിവരങ്ങള്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.

Read more

https://www.facebook.com/photo.php?fbid=1503184963092492&set=a.177760968968238.43829.100002030081840&type=3&theater