വി എസ് ശിവകുമാറിന്‍റെ ബാങ്ക് ലോക്കർ തുറ‍ന്ന് പരിശോധിക്കാൻ വിജിലൻസ് നീക്കം; ബാങ്കിന് നോട്ടീസ് നൽകും

അനധികൃത സ്വത്തുസമ്പാദന കേസില്‍ മുൻ മന്ത്രി വി എസ് ശിവകുമാറിന്‍റെ ബാങ്ക് ലോക്കർ തുറ‍ന്ന് പരിശോധിക്കാനുളള നീക്കത്തിലാണ് വിജിലന്‍സ് സംഘം. ഇതിനായി ഇന്ന് ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകും.

ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കാൻ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തിയ ശേഷമാണ് പുതിയ നീക്കം. അന്വേഷണ സംഘത്തിൽ ഓഡിറ്ററെയടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവകുമാർ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം.

ശിവകുമാർ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിമാനി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇതിനാണ് ഓഡിറ്ററെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. വിജിലൻസ് എസ് പി വി.എസ് അജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു ഡിവൈഎസ്പിയും രണ്ട് സിഐമാരു പൊലീസുകാരമാണുള്ളത്. അതേ സമയം പ്രതികളുടെ വീടുകളിൽ വിജിലന്‍സ് പരിശോധനയിൽ അനധികൃത സ്വത്തു സമ്പാദനം തെളിയിക്കാനുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

Read more

അതിനാൽ വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ശിവകുമാറിൻറെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറിന്‍റെ താക്കോൽ പരിശോധന ദിവസം വിജിലൻസിന് കൈമാറിയിരുന്നില്ല. താക്കോൽ നഷ്ടപ്പെട്ടുവെട്ടുവെന്നാണ് ശിവകുമാർ നൽകിയ മൊഴി. ഈ സാഹചര്യത്തിലാണ് മറ്റാരെയും ലോക്കർ ലോ തുറക്കാൻ അനുവദിക്കരുതെന്നും, അന്വേഷണ സംഘത്തിന് ലോക്കർ തുറക്കാൻ അനുമതയും ആവശ്യപ്പെട്ട് വിജിലൻസ് കത്തു നൽകുന്നത്.