‘ഇതിലും നല്ലത് ബല്‍റാം മാധ്യമങ്ങളെ വിളിച്ചു കൂട്ടി തുണിയുരിഞ്ഞ് ഓടുന്നത്’; വെള്ളാപ്പള്ളി

എകെജി വിരുദ്ധ പരാമര്‍ശത്തില്‍ തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍. ബല്‍റാമിന്റേത് മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും, ഇതിലും നല്ലത് മാധ്യമങ്ങളെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ പോരായിരുന്നോ എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

‘മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിമാത്രമാണ് ബല്‍റാം എകെജിയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മാധ്യമ ശ്രദ്ധ നേടുവാന്‍ ഇത്തരത്തിലൊന്ന് ചെയ്യേണ്ടിയിരുന്നില്ല. ഇതിലും ഭേതം ബല്‍റാം മാധ്യമങ്ങളെ വിളിച്ചു കൂട്ടി തുണിയുരിഞ്ഞ് ഓടുന്നതായിരുന്നു’  വെള്ളാപ്പള്ളി പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍  ബല്‍റാമിനെതിരെ പാര്‍ട്ടി ഭേദമില്ലാതെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എം.എം ഹസ്സനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ബല്‍റാമിനെ തളളിപ്പറഞ്ഞു. ഇത്തരത്തില്‍ സംസാരിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്നായിരുന്നു കെ.മുരളീധരന്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രൂക്ഷമായ വിമര്‍ശനമാണ് ബല്‍റാമിനെതിരെ നടത്തിയത്.