വാഹന നികുതി കേസ്; നടൻ ഫഹദ് ഫാസിലിന് മുൻകൂർ ജാമ്യം, പിന്നാലെ അടുത്ത കേസും !

തമിഴ്‌നാട് പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് കേസിൽ നടൻ ഫഹദ് ഫാസിലിന് മുൻ‌കൂർ ജാമ്യം ലഭിച്ചു. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതു വഴി സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്.

ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് നടന് മുൻകൂർ ജാമ്യം നൽകിയത്. എന്നാൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്ന് പുതിയ കേസ് ഫഹദിനെതിരെ എടുത്തിട്ടുണ്ട്. കേസിൽ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന്‍റെ നിർദ്ദേശപ്രകാരം 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇതോടെയാണ് മുൻകൂർ ജാമ്യം തേടി ഫഹദ് കോടതിയെ സമീപിച്ചത്.

Read more

എന്നാൽ ഇതിനിടെ പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇന്ന് ഫഹദിനെതിരേ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും വാഹനം വാങ്ങിയതിനാണ് കേസെടുത്തിരിക്കുന്നത്.