കിഫ്ബിയില്‍ അടിയന്തര പ്രമേയ ചര്‍ച്ച; ധനമന്ത്രി കള്ളം പറയുന്നു, സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് കൗശലമെന്ന് വി. ഡി സതീശന്‍

കിഫ്ബി വിവാദത്തിൽ സിഎജി വിമർശനം മുൻനിർത്തി പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ കടുത്ത വിമർശനം.

കിഫ്ബിയില്‍ എന്താണോ പ്രതിപക്ഷം പറഞ്ഞത് അത് തന്നെയാണ് സിഎജിയും പറയുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കിഫ്ബിയെ വിമര്‍ശിച്ചിട്ടില്ല.

സിഎജി കിഫ്ബിയെ വിമർശിച്ചെന്ന തോമസ് ഐസക്കിന്റെ വാദം തെറ്റാണ്. വിദേശത്ത് നിന്നുള്ള കടമെടുപ്പിനെയാണ് വിമർശിച്ചത്. ഭരണഘടനാപരമായ പരിശോധനക്ക് സിഎജിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി വഴിയുള്ള കടമെടുപ്പിനെയാണ് വിമര്‍ശിച്ചത്. കിഫ്ബി ആര്‍ട്ടിക്കിള്‍ 293 ലംഘിച്ചുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. കടമെടുക്കുന്നതില്‍ ഭരണഘടനാ ലംഘനമുണ്ടായി.

കാര്യങ്ങള്‍ വിശദീകരിക്കാന്‍ കിഫ്ബിക്ക് സിഎജി സമയം നല്‍കിയിരുന്നു. തോമസ് ഐസക് ഗവര്‍ണറേയും നിയമസഭയേയും തെറ്റദ്ധരിപ്പിച്ചെന്നും വിഡി സതീശന്‍ പറഞ്ഞു.