കേരള സര്‍വകലാശാല വി.സി നിയമനം; നിര്‍ണായക സെനറ്റ് യോഗത്തില്‍ ക്വാറം തികഞ്ഞില്ല; വിട്ടുനിന്നത് ഇടത് അംഗങ്ങള്‍

കേരളസര്‍വകലാശാലയിലെ വിസി നിയമന വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ നിര്‍ണ്ണായക സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ വിട്ടു ഇതോടെ യോഗത്തില്‍ ക്വാറം തികഞ്ഞില്ല. ഈ യോഗം തന്നെ നിയമ വിരുദ്ധമാണെന്നാണ് എല്‍ഡിഎഫ് അംഗങ്ങളുടെ നിലപാട്. സെനറ്റ് യോഗം ഫോറം തികയാതെ പിരിഞ്ഞു.

വി.സി അടക്കം 13 അംഗങ്ങള്‍ മാത്രമാണ് യോഗത്തിനെതിയത്.19 പേരാണ് ക്വാറം തികയാന്‍ വേണ്ടിയിരുന്നത്. ഭരണപക്ഷ അംഗങ്ങള്‍ പൂര്‍ണമായി വിട്ടുനിന്നു. പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തിന് ശേഷം സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.

അതേസമയം, സെനറ്റ് പ്രതിനിധിയെ നല്‍കിയില്ലെങ്കിലും വിസിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈമാസം 24നാണ് നിലവിലെ വൈസ് ചാന്‍സിലര്‍ വി പി മഹാദേവന്‍ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്