വി.ബി ബിനു സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി

സംസ്ഥാന കമ്മിറ്റി അംഗം വി.ബി.ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി.കെ സന്തോഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് വി.ബി.ബിനു സെക്രട്ടറി പദവിയിലെത്തിയത്.

51 അംഗ ജില്ലാ കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. 21 പേരുടെ പിന്തുണ മാത്രമാണ് സന്തോഷ് കുമാറിന് ലഭിച്ചത്. 29 വോട്ടുകള്‍ ബിനു നേടിയപ്പോള്‍ ഒരെണ്ണം അസാധുവായി.