വാഹനാപകടത്തില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക്പരിക്ക്

വാഹനാപകടത്തില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക്  പരിക്കേറ്റു.വത്സന്‍ തില്ലങ്കേരിയുടെ വാഹനം പുലര്‍ച്ചെ അഞ്ചു മണിയോടെ ആറാം മൈലില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഗണ്‍മാന്‍ അരുണിനും പരിക്കേറ്റു. ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.

കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഹൈവേ പട്രോള്‍ സംഘമാണ് പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചത്.