ബല്‍റാമിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്; 'നെഹ്‌റു കുടുംബത്തെ അധിക്ഷേപിച്ച കോടിയേരി മാപ്പ് പറഞ്ഞിട്ട് ബല്‍റാമിന്റെ കാര്യം ആലോചിക്കാം'

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയ്ക്കു പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. നെഹ്‌റു കുടുംബത്തെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദ്യം മാപ്പുപറയട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കാസ് വ്യക്തമാക്കി.

വി.ടി.ബല്‍റാം മാപ്പ് പറയുന്ന കാര്യം അതിന് ശേഷം ആലോചിക്കാമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. നെഹ്‌റു കുടുംബത്തിനെതിരെ അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധത പറഞ്ഞ കോടിയേരിയോടുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്നും ഡീന്‍. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും ബല്‍റാമിനെ തള്ളിപ്പറഞ്ഞപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പിന്തുണ നല്‍കിയെന്നതും ശ്രദ്ധേയമാണ്.

നേരത്തെ എകെജിക്കെതിരെയുള്ള വിടി ബല്‍റാം എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തെ തള്ളി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും രംഗത്ത് എത്തിയിരുന്നു. എകെജിക്കെതിരായ പരാമര്‍ശം പരിധി കടന്നതാണ് ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. എകെജിക്കെതിരായ പരാമര്‍ശം തെറ്റാണ്. ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ലനുമാണ് ഹസന്‍ പറഞ്ഞത്.

Read more

വ്യക്തിപരമായ പരാമര്‍ശമെന്നാണ് അദേഹം പറഞ്ഞത്. എന്നാല്‍ വ്യക്തിപരമായി പോലും അങ്ങനെ പറയരുതെന്ന് ഹസന്‍ വ്യക്തമാക്കിയിരുന്നു. കെ. മുരളീധരന്‍ എംഎല്‍എയും ബല്‍റാമിനെ തള്ളി രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശം ശരിയയായില്ല. ഇത്തരം പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് എതിരാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.