ഇന്ധന വില വര്‍ദ്ധനയ്ക്ക് കാരണം ഉക്രൈന്‍ യുദ്ധമെന്ന് വി. മുരളീധരന്‍, കേന്ദ്രത്തിന്റെ ലാഭക്കൊതിയെന്ന് മുഖ്യമന്ത്രി

ഇന്ധന വില വര്‍ദ്ധനയില്‍ ന്യായീകരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. വിലകൂടാന്‍ കാരണം ഉക്രൈന്‍ യുദ്ധമാണെന്നും മണ്ണെണ്ണവിലയുടെ കാര്യത്തില്‍ കാരണം പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള തലത്തില്‍ 50 ശതമാനം വില കൂടിയെങ്കിലും ഇന്ത്യയില്‍ 5 ശതമാനം മാത്രമാണ് കൂടിയിരിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുവ കുറച്ചു. എന്നാല്‍ സംസ്ഥാനം അതിന് അനുപാതികമായി കുറച്ചില്ലെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഇന്ധനവില വര്‍ദ്ധനയ്ക്ക് പിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്രം നികുതി വര്‍ധിപ്പിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ നികുതി എഴുതിത്തള്ളുന്ന കേന്ദ്രം സാധാരണക്കാര്‍ക്ക് സബ്സിഡി നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.