യൂണിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസ് പുറത്തു പോയത് സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും

കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസ് പുറത്തു പോയ സംഭവം സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജസീല്‍ ഉണ്ടാക്കിയത് ക്രിമിനല്‍ കുറ്റമാണെന്നും സിന്‍ഡിക്കേറ്റ് വിലയിരുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടും.

സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ എം.എല്‍.എമാര്‍ ഇന്ന് ധര്‍ണ നടത്തി. വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.