നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം; മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍. ഇതുകൂടാത മൂന്നാറില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിടുണ്ട്. കൈയേറ്റത്തിനെതിരെ മൂന്നാറില്‍ സ്വീകരിച്ച നടപടിയും തല്‍സ്ഥിതിയും സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കണമെന്ന് ട്രൈബ്യൂണല്‍  ഉത്തവില്‍ പറയുന്നു.

മൂന്നാറിലെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളും നീക്കണമെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഇതുവരെ നിയമലംഘകര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു, മൂന്നാറിലെ ഇപ്പോഴത്തെ സ്ഥിതിയെന്താണ് എന്നീ കാര്യങ്ങള്‍ വിശദമാക്കി ഇനി കേസ് പരിഗണിക്കുമ്പോള്‍ വനം, പരിസ്ഥിതി, റവന്യൂ വകുപ്പുകള്‍ ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 17-ന് ആണ് ഇനി ട്രൈബ്യൂണല്‍ കേസ് പരിഗണിക്കുക.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഭവനനിര്‍മാണ ബോര്‍ഡ് ചെയര്‍മാനുമായ പി.പ്രസാദിന്റെ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ നിര്‍ണായകമായ ഉത്തരവ്. മൂന്നാറിലെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമായ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്ന ഹര്‍ജി.