കള്ളൻ കപ്പലിൽ തന്നെയെന്ന് ജോസ് ടോം, യു.ഡി.എഫിൽ അടി മൂക്കുന്നു

പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് നേടിയതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ അടി തുടങ്ങി. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചു. രാമപുരം പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ലീഡ് നേടിയതോടെയാണ് ജോസ് ടോം ഈ പ്രതികരണം നടത്തിയത്.
അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന ആരോപണവുമായി പി.ജെ ജോസഫ് രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read more

ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതായിരുന്നു ഫലം. യു.ഡി.എഫ് മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച ഇടമായിരുന്നു രാമപുരം പഞ്ചായത്ത്. കുറഞ്ഞത് 1500 വോട്ടിന്റെയെങ്കിലും ലീഡ് ഇവിടെ നേടുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ ഇവിടെ എല്‍.ഡി.എഫ് ലീഡ് നേടുന്നതാണ് കണ്ടത്.