കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്ക് എതിരെ യു.ഡി.എഫിന്‍റെ സംസ്ഥാനതല ധർണ ഇന്ന്

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ യുഡിഎഫിന്‍റെ സംസ്ഥാനതല ധർണ ഇന്ന്. നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടക്കുന്ന ധർണ യുഡിഎഫ് നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും.  രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് ധര്‍ണ.

കെപിസിസി പ്രസിഡന്‍റ് കെ സുധാകാരന്‍  കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇന്ധന പാചകവാതക വില വർദ്ധന പിൻവലിക്കുക, മരം മുറിക്കേസിലെയും സ്വർണ കടത്തു കേസിലെയും അട്ടിമറി സംസ്ഥാന സർക്കാർ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ധർണ.

പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധന പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും, പൊതുമുതലും കോര്‍പറേറ്റുകള്‍ക്ക് വിറ്റുതുലയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നടപടി അവസാനിപ്പിക്കുക, മുട്ടില്‍ മരംമുറി കള്ളക്കടത്തു അഴിമതി കേസിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തുക, ഡോളര്‍ കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധർണ