കോട്ടയത്ത് യു ഡി എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം കളക്ട്രേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും ഏറ്റമുട്ടി. കളക്ട്രേറ്റിലേക്ക് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനു പിന്നാലെ എസ്പി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടമായി എത്തുകയായിരുന്നു.വന്‍ പോലീസ് സന്നാഹം പ്രവര്‍ത്തകരെ തടഞ്ഞെങ്കിലും പോലീസ് ബാരിക്കേഡ് മറിച്ചിട്ട് എസ്പി ഓഫീസ് കോബൗണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് പൊലീസിനെതിരെ രൂക്ഷമായി കല്ലേറുമുണ്ടായി. ഇതിനിടെ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനു പരിക്കേറ്റു.

ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പ്രവര്‍ത്തകരെ ഓടിക്കാന്‍ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്