'അവസാന ദിവസങ്ങളിൽ ബി.ജെ.പി ക്യാമ്പ് സജീവമായിരുന്നില്ല'; കോന്നി യു.ഡി.എഫ്- ബി.ജെ.പി വോട്ട് കച്ചവടം ആരോപിച്ച് കെ. യു ജനീഷ് കുമാർ

കോന്നി മണ്ഡലത്തിൽ യുഡിഎഫ് ബിജെപി ഒത്തുകളി ആരോപണവുമായി ഇടത് സ്ഥാനാർത്ഥി കെയു ജനീഷ് കുമാര്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ട് മത്സരിക്കുന്ന മണ്ഡലമായിട്ടു കൂടി കോന്നിയിൽ ബിജെപി ക്യാമ്പ് നിശ്ശബ്ദമായിരുന്നു എന്നാണ് കെ യു ജനീഷ് കുമാര്‍ പറയുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബൂത്ത്തല കണക്കുകൾ കൂടി വന്ന പശ്ചാത്തലത്തിലാണ് വിലയിരുത്തലെന്നതും ശ്രദ്ധേയമാണ്.

ശക്തമായ ത്രികോണ മത്സരം തുടക്കം മുതൽ നിലനിന്നിരുന്ന മണ്ഡലത്തിൽ അവസാന ദിവസങ്ങളിൽ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ല. ഇടതുമുന്നണി വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ട്. ശക്തികേന്ദ്രങ്ങളിൽ മികച്ച പ്രതികരണവും ഉണ്ട്. പക്ഷെ ഫലത്തിൽ നിര്‍ണായകമാകുന്ന തണ്ണിത്തോട് മൈലപ്ര അടക്കമുള്ള പഞ്ചായത്തുകളിൽ പോളിംഗ് ശതമാനം കുറവായിരുന്നു എന്നും ബിജെപിയിൽ നിശ്ശബ്ദത പ്രകടമെന്നുമാണ് ഇടത് സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു.

ശക്തമായ ത്രികോണ മത്സരം തുടക്കം മുതൽ നിലനിന്നിരുന്ന മണ്ഡലത്തിൽ അവസാന ദിവസങ്ങളിൽ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ല. അവസാനത്തെ ആറ് ദിവസം ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ മണ്ഡലത്തിൽ പോലും എത്തിയിട്ടില്ല. ഫലത്തിൽ നിര്‍ണായകമായ പഞ്ചായത്തുകളിൽ വോട്ടിംഗ് ശതമാനവും കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാമാണ് അട്ടിമറി ആരോപണത്തിന് തെളിവായി ഇടതുമുന്നണി ആരോപിക്കുന്നത്.