പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ; തിരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി കോൺ​ഗ്രസ്, കരട് പ്രകടനപത്രിക തയ്യാറാക്കി

Advertisement

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസ് കരട് പ്രകടന പത്രിക പുറത്തിറക്കി. ഒരുമ, വികസനം, കരുതൽ എന്നിവക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രകടനപത്രികയാണ് തയ്യാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ അക്കൗണ്ടിൽ നൽകുന്ന ‘ന്യായ് പദ്ധതി’ നടപ്പിലാക്കുമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട വാ​ഗ്ദാനം.

ജനങ്ങൾക്കു പൂർണമായി സൗജന്യചികിത്സ ഉറപ്പാക്കുന്ന ആശുപത്രികളും സ്ഥാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുളള കരടു പ്രകടനപത്രികയിലാണു വാഗ്ദാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കരടു പത്രിക പ്രകാശനം ചെയ്തു.

ജനങ്ങളുടെ അഭിപ്രായങ്ങൾ aishwaryakeralam@gmail.com, peoplesmanifesto2021@gmail.com എന്നീ മെയിലുകളിൽ അറിയിക്കാം.

പ്രകടന പത്രികാ സമിതി ചെയർമാൻ ബെന്നി ബഹനാൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, അംഗങ്ങളായ എം.കെ. മുനീർ മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവർ പങ്കെടുത്തു.