കൊച്ചിയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Gambinos Ad

കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യുബര്‍, ഒല എന്നീ കമ്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കില്ലെന്ന് ഡ്രൈവര്‍മാരുടെ സംഘടനകള്‍ അറിയിച്ചു.

Gambinos Ad

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കുക, ഓണ്‍ലൈന്‍ കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ടാക്‌സി തൊഴിലാളികളുടെ സമരം.