യു.എ.പി.എ കേസ്; അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍ ആണ് മൂന്നാം പ്രതിയെന്ന് പൊലീസ് അറിയിച്ചു. അലനെയും താഹയെയും കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഉസ്മാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Read more

നിരവധി കേസുകളില്‍ പ്രതിയായ ഉസ്മാന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്നാമന്‍ ഉസ്മാന്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത് എന്നാണ് വിവരം. ഉസ്മാന്റെ ബാഗ് നേരത്തെ പൊലീസ് പിടിച്ചെടുത്തിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് ബാഗ് പൊലീസിന്റെ കയ്യിലായത്.