മുഖ്യമന്ത്രിക്കെതിരെ വധഭീക്ഷണി; രണ്ടുപേര്‍ അറസ്റ്റില്‍; അയല്‍വാസിയോടുള്ള പക തീര്‍ക്കാനായി ഫോണ്‍ മോഷ്ടിച്ച് ഭീഷണി സന്ദേശമയച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിസന്ദേശമയച്ച രണ്ടുപേര്‍ തൃശൂരില്‍ കസ്റ്റഡിയില്‍. കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പാലക്കാട് സ്വദേശികളാണ് പിടിയിലായത്. അയല്‍വാസിയോടുള്ള പക തീര്‍ക്കാനായി ഫോണ്‍ മോഷ്ടിച്ച് ഭീഷണി സന്ദേശമയയ്ക്കുകയായിരുന്നു എന്നാണ് വിവരം.

കോട്ടയം കുന്നംകുളം സ്വദേശിയായ യുവാവിന്റെ മൊബൈലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശവുമായി യുവാവ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഒറ്റപ്പാലം സ്വദേശിനിയുടെ പേരില്‍ എടുത്ത നമ്പറില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിരുന്നു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഇപ്പോള്‍ മണ്ണാര്‍ക്കാടാണുള്ളത്.