പൊലീസുകാരുടെ മരണം: രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേര്‍ കസ്റ്റഡിയില്‍. അത്തിപ്പറ്റ സ്വദേശി മോഹൻദാസ്, എലവഞ്ചേരി സ്വദേശി അശോകൻ എന്നിവരെ ഇന്ന് രാവിലെയാണ് ക്യാംപിനോട് ചേർന്നുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട് മുട്ടിക്കുളങ്ങര ക്യാംപിലെ പൊലീസുകാരുടെ മരണം ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്.പി ആര്‍.വിശ്വനാഥ്. ഇരുവരുടെയും ശരീരത്തില്‍ ഷോക്കേറ്റതിന്‍റെ അടയാളമുണ്ട്. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതിക്കെണി സ്ഥാപിക്കാറുണ്ടെന്നാണ് പിടിയിലായവര്‍ സമ്മതിച്ചിരി.

പന്നിയെ പിടികൂടാന്‍വെച്ച കെണിയില്‍ ഇരുവരും അകപ്പെട്ടതാണോ മരണ കാരണമെന്ന് പരിശോധിക്കുമെന്നും എസ്.പി.വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാണതായ ഇരുവരുടെയും മൃതദേഹങ്ങള്‍ വയലിന്റെ രണ്ട് ഭാഗത്ത് നിന്നാണ് കണ്ടെടുത്തത് . ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.