പതിനൊന്നുകാരനെ പീഡിപ്പിച്ചു; പൊന്നാനിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കള്‍ അറസ്റ്റിൽ. പ്രായപൂർത്തിയാകാതെ കുട്ടിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച പൊന്നാനി പുഴമ്പ്രം കല്ലികടവ് സ്വാദേശികളായ തെക്കുംപാടത്ത് കുമാരന്റെ മകൻ വിഷ്ണു (20), തൃക്കണാശ്ശേരി മാധവൻ മകൻ മഹേഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിയെ ജെജെ ബോർഡ് മുമ്പാകെ ഹാജരാക്കി. ഇനിയും രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.