കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി

കൊല്ലം അഞ്ചലില്‍ നിന്ന് കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. തടിക്കാട് സ്വദേശികളായ അന്‍സാരി, ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കാണാതായത്. കുട്ടിയെ വീടിന് അടുത്തുള്ള കുന്നിന്‍ മുകളില്‍ നിന്നാണ് കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കാണാതായത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മഴയെ തുടര്‍ന്ന് ഒരു മണിയോടെ നിര്‍ത്തിയ തിരച്ചില്‍ ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും ആരംഭിച്ചത്.

റബ്ബര്‍ മരത്തിന് താഴെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. നായശല്യമുള്ള പ്രദേശമാണ് ഇത്. അതുകൊണ്ട് തന്നെ നായയെ കണ്ട് കുട്ടി പേടിച്ച് നിക്കുകയായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉള്ളത്.

കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.