മൂന്നാറില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് ആദിവാസി വിദ്യാര്‍ത്ഥികളെ കാണാതായി

മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. മഴ ശക്തമായതോടെ കുട്ടികള്‍ വീടുകളിലേക്ക് പോയിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം.

ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെയാണ് സ്‌കൂളില്‍ നിന്ന് കാണാതായത്. ഇവരില്‍ 12 കുട്ടികളെ ഇടമലക്കുടിയിലെ പെട്ടിമുടിയില്‍ നിന്ന് കണ്ടെത്തി. ബാക്കിയുള്ള 11 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. വിദ്യാര്‍ത്ഥികളെ കാണാതായ വിവരം വൈകിയാണ് അറിഞ്ഞതെന്നാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.