സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസം

 

കേരളത്തിൽ ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് കോവിഡ്-19 ബാധിച്ചത്. 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ നിലവിൽ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്.

1,36,195 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 135472 പേരും ആശുപത്രികളിൽ 723 പേരും നിരീക്ഷണത്തിലുണ്ട്. 153 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 11469 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ്-19 ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കോവിഡ്-19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവൻ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 83 ഉം 76 ഉം വയസ്സുള്ളവരൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.