തൃരൂര്‍പൂരം കാണാന്‍ ബാഗുമായി വരരുത്; ഇലഞ്ഞിത്തറ മേളം കാണാനെത്തുന്നവരെ കടത്തിവിടുന്നത് മെറ്റല്‍ ഡിറ്റക്ടര്‍ വഴി; 15 കര്‍ശന നിര്‍ദേശങ്ങളുമായി പൊലീസ്

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നാലെ കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന് കനത്ത സുരക്ഷയൊരുക്കുമെന്ന് പൊലീസ്. മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് സുരക്ഷാനിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്.

കൂടുതല്‍ പൊലീസിനെയും സന്നദ്ധസേനയെയും വിന്യസിക്കും

പൂരനഗരി ഉള്‍പ്പടെ തൃശൂര്‍ നഗരത്തില്‍ കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും

ദുരന്തനിവാരണത്തിന് എല്ലാ വകുപ്പുകളെയും കോര്‍ത്തിണക്കി മോക്ക് ഡ്രില്‍ നടത്തും

പൂരത്തിന് ബാഗുകളുമായി വരരുതെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കും

ഇലഞ്ഞിത്തറ മേളം ആസ്വദിക്കാനെത്തുന്നവരെ മെറ്റല്‍ ഡിറ്റക്ടര്‍ വഴിയാകും കടത്തിവിടുക

ഘടകപൂരങ്ങളുടെ ഭാഗമായി എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും

വെടിക്കെട്ട് സുപ്രീം കോടതിയുടെ മാര്‍ഗനിദേശം അനുസരിച്ച് മാത്രമായിരിക്കും

ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്റെ അളവ് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടര്‍ക്ക് മുന്‍കൂട്ടി നല്‍കും

തിക്കും തിരക്കുമുണ്ടാകാതെ സുഗമമാണ് വെടിക്കെട്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യം ഒരുക്കും

വെടിക്കെട്ട് നടത്തുന്ന തൊഴിലാളികളുടെ പൂര്‍ണ വിവരം മുന്‍കൂട്ടി കളക്ടര്‍മാക്ക് നല്‍കും

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുള്ള വോളണ്ടിയര്‍മാരും കമ്മിറ്റി അംഗങ്ങളും തിളങ്ങുന്ന ജാക്കറ്റ് ധരിക്കണം

തിരിച്ചറിയല്‍ രേഖയും ജാക്കറ്റുമില്ലാതെ വോളണ്ടിയര്‍മാരെയും കമ്മിറ്റി അംഗങ്ങളെയും വെടിക്കെട്ട് സ്ഥലത്തേക്ക് കടത്തിവിടില്ല

വോളണ്ടിയര്‍മാരുടെ പട്ടിക മുന്‍കൂട്ടി കളക്ടര്‍ക്ക് നല്‍കണം