തൃശൂരിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് മൃതശരീരം കുളിപ്പിച്ചു; നിരാശാജനകം, കടുത്ത നടപടി എടുക്കുമെന്ന് ജില്ലാകളക്ടർ 

തൃശൂരിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് മൃതദേഹത്തിൽ മത ചടങ്ങുകൾ നടത്താൻ ശ്രമം നടത്തിയെന്ന് പരാതി. തൃശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിക്കാൻ കൊണ്ടു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ ആംബുലൻസ് കസ്റ്റഡിയിലെടുത്തു. വരവൂർ സ്വദേശി ഖദീജയുടെതാണ്(53) മൃതദേഹം.

ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജിദ് ഭാരവാഹികള്‍ക്കും എതിരെ കേസെടുത്തു. നിരാശാജനകമായ കാര്യമെന്ന് തൃശൂര്‍ കളക്ടര്‍ പ്രതികരിച്ചു. കടുത്ത നടപടിയെടുക്കും. മൃതദേഹം സര്‍ക്കാര്‍ സംസ്കരിക്കും. ബന്ധുക്കള്‍ക്ക് ഒപ്പം വരാമെന്നും എസ്.ഷാനവാസ് വ്യക്തമാക്കി.

ഖദീജയുടെ മൃതദേഹം ആരോഗ്യവകുപ്പ് അധികൃതരുടേയും പൊലീസിൻ്റെയും സാന്നിദ്ധ്യത്തിൽ പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും.