തൃശൂരും കണ്ണൂരും ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് മരണം. തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്.

തൃശൂര്‍ മൂര്‍ക്കനാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. ശിവക്ഷേത്രത്തിനു സമീപം പാടത്ത് പണിയെടുത്തിരുന്ന പാലക്കാട് സ്വദേശികളാണ് മരിച്ചത്.

കണ്ണൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു. തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂര്‍ ആയ പി.പി.രാജീവന്‍ ആണ് മരിച്ചത്.